തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച, ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

 

തിരുവനന്തപുരം ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാൻ്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോർച്ച ഉണ്ടായത്.

വാൽവ് തകരാറിലായതാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് വിവരം. പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിശമനസേന വാൽവ് അടച്ചു.