സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരമരണം; മരിച്ചത് കൊല്ലം സ്വദേശി
Oct 13, 2025, 15:40 IST
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.
മസ്തിഷ്‌ക ജ്വരം ബാധിച്ച ഈ മാസത്തെ നാലാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. 2025 ജനുവരി ഒന്നു മുതൽ ഒക്ടോബർ 9 വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 100 പേർക്കാണ്. ഇതിൽ 23 പേർ മരണപ്പെട്ടു