അമീബിക് മസ്തിഷ്‌കജ്വരം; രോഗവ്യാപനത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കണമെന്ന് എം.കെ രാഘവൻ എം.പി
Sep 23, 2025, 22:09 IST
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വര കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്താൻ കേന്ദ്ര വിദഗ്ധ സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയ്ക്ക് കത്തയച്ചു, രോഗം തുടർച്ചയായ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും കാരണം കണ്ടെത്താൻ കേരളത്തിന് സാധിക്കുന്നില്ല.
രോഗ വ്യാപനത്തിന് വ്യക്തമായ കാരണം മനസ്സിലാക്കാൻ സാധിക്കാത്തത് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വിദഗ്ധരുടെ സഹായം അനിവാര്യമാണ്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും ബാധിത ജില്ലകളിൽ വേഗത്തിലുള്ള രോഗനിർണയ സൗകര്യങ്ങൾ സ്ഥാപിക്കണമെന്നും എം പി ആവശ്യപ്പെട്ടു