അമിബീക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വിണ്ടും ഒരു മരണം കൂടി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി എം. ശോഭനയാണ് മരണപ്പെട്ടത്.
ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം നാലായി.ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ് ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 11 പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ, ജല സംഭരണ ടാങ്കുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ക്ലോറിനേറ്റ് ചെയ്തിരുന്നു.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്‌ലാറ്റുകൾ എന്നിവിടങ്ങളിലും ജലസുരക്ഷാ മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.