സിൽവർ ലൈൻ പദ്ധതിക്ക് ബദൽ; പുതിയ അതിവേഗ റെയിൽ പാതയ്ക്കായി ചർച്ചകൾ ശക്തം;മുഖ്യമന്ത്രി - ഇ ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് വൈകിട്ട്

 

സംസ്ഥാനത്ത് മുൻ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പുതിയ അതിവേഗ റെയിൽ പാത നടപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. പുതുതായി അധികാരത്തിലെത്തിയ സർക്കാർ ഈ പദ്ധതിയെ സംബന്ധിച്ച് ബദൽ മാർഗങ്ങൾ പരിശോധിക്കുകയാണ്.കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയാണ് ലക്ഷ്യമിടുന്നത്. സിൽവർ ലൈനിന് പകരമായി കൂടുതൽ പ്രായോഗികമായ പദ്ധതി രൂപപ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ.ഇതിന്റെ ഭാഗമായി പ്രമുഖ റെയിൽവേ വിദഗ്ധൻ ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. നേരത്തെ ഇ ശ്രീധരൻ മുന്നോട്ടുവച്ച ബദൽ പാതാ നിർദ്ദേശങ്ങൾ ഈ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിവരം.പദ്ധതിയുടെ സാങ്കേതിക സാധ്യതകളും ചെലവും ജനപിന്തുണയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടും.