വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ മകൻ തവികൊണ്ട് അടിച്ചുകൊന്നു
Aug 10, 2026, 13:42 IST
മലപ്പുറം തിരൂരിൽ വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ മകൻ അടിച്ചുകൊന്നു. തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചിരുന്നത്. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.