തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
Jun 30, 2026, 17:02 IST
തിരുവനന്തപുരത്ത് വൃദ്ധ ദമ്പതികളെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരൻ (81), ഓമന (81) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓമന കിടപ്പ് രോഗിയായിരുന്നു.