കണ്ണൂരിൽ വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നു; പ്രതിക്കായി തിരച്ചിൽ തുടരുന്നു
Sep 16, 2023, 07:21 IST
വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മോഷ്ടാവ് ഒന്നര പവന്റെ സ്വർണ്ണമാല കവർന്നു. കൊട്ടിയൂർ കണ്ടപ്പന സ്വദേശി വിജയമ്മയുടെ മാലയാണ് കവർന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
വിജയമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വീടിൻറെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മോഷണം തടുക്കാൻ ശ്രമിക്കുന്നതിടെയാണ് വിജയമ്മയുടെ തലയ്ക്കടിയേറ്റത്. നിലവിളിച്ചുകൊണ്ട് വിജയമ്മ അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി.