തൃശ്ശൂരിൽ വാടകവീട്ടിൽ അനാശാസ്യ കേന്ദ്രം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; ആറുപേർ അറസ്റ്റിൽ
Jun 21, 2026, 14:15 IST
തൃശ്ശൂർ നഗരത്തിലെ വാടക വീട്ടിൽ ഒഡീഷ സ്വദേശിയായ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്.കുറുപ്പം റോഡിനു സമീപമുള്ള വാടക വീട്ടിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവാവ് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അതിഥി തൊഴിലാളികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം ഉണ്ടായിരുന്നത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നകലാശിച്ചതെന്നു കരുതുന്നു.കഴിഞ്ഞ 18-ാം തീയതി രാത്രിയിലാണ് സംഭവം നടന്നത്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.