ഫിലിം സിറ്റി പ്രഖ്യാപനം; സിനിമാ പ്രവർത്തകരുടെ ഏറെ നാളത്തെ ആവശ്യം; സർക്കാരിന് നന്ദി അറിയിച്ച് നടൻ ടൊവിനോ തോമസ്
Jun 19, 2026, 15:53 IST
സംസ്ഥാന ബജറ്റിലെ ഫിലിം സിറ്റി നിർമിക്കുമെന്ന പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സർക്കാരിനും നന്ദി അറിയിച്ച് നടൻ ടൊവിനോ തോമസ്. സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂർവം പരിഗണിച്ചത് ഈ മേഖലയിൽ പണിയെടുക്കുന്ന അനേകായിരം പേർക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.'ജെ സി ഡാനിയേൽ ഫിലിം സിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തിൽ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു. ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ', ടൊവിനോ തോമസ് പറഞ്ഞു.