അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം;വ്യക്തിവൈരാഗ്യമെന്ന് ടിനി ടോം
Jun 16, 2026, 16:57 IST
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന്റെ മൊഴി കടവന്ത്ര പോലീസ് രേഖപ്പെടുത്തി. താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. തനിക്കെതിരെ ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്നും 'ജിഹാദി' എന്ന് വിളിച്ചെന്നും അൻസിബ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ടിനി ടോം പോലീസിൽ മൊഴി നൽകിയത്സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് പരാതികൾ ഉയർന്നതെന്നും ടിനി ടോം മൊഴിയിൽ പറഞ്ഞു.അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണം തുടരുകയാണ്.