വനിതാ എസ്ഐക്കെതിരായ അൻസിബയുടെ പരാതി; ഡിജിപിക്ക് കൈമാറി മുഖ്യമന്ത്രി

 
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കെതിരായ നടി അൻസിബ ഹസ്സന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ ഡിജിപിക്ക് കൈമാറി. പരാതിയിൽ ആവശ്യമായ പരിശോധനകൾ നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകി.വ്യാഴാഴ്ചയാണ് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഏകദേശം മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.ജനുവരി 29-നാണ് സംഭവം. നടിയും താരസംഘടനയായ 'അമ്മ' എക്‌സിക്യൂട്ടീവ് അംഗവുമായ ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ വിളിച്ചുവരുത്തിയതെന്നും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചു എന്നും, ലക്ഷ്മിപ്രിയയും ഭർത്താവും വനിതാ എസ്ഐയും ചേർന്ന് ഗൂഢാലോചന നടത്തിയതായും പരാതിയിൽ പറയുന്നു.