ലഹരിവിരുദ്ധ ബോധവൽക്കരണം; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം, ഒന്നാം സമ്മാനം ഒരുലക്ഷം
സംസ്ഥാനത്തെ ലഹരിവിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്‌നോളജിയും ആഭ്യന്തരവകുപ്പും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടും.
ജില്ലാതല വിജയികൾക്ക് 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 75,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനമായി നൽകും. സംസ്ഥാനതല വിജയികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.