പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ; തിരുവനന്തപുരത്തെ 3 നേതാക്കളെ ബിജെപി സസ്‌പെൻഡ് ചെയ്തു
Jan 8, 2026, 18:10 IST
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിനു പിന്നാലെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 3 നേതാക്കളെ ബിജെപി സസ്‌പെൻഡ് ചെയ്തു.തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കവടിയാർ, കാഞ്ഞിരംപാറ, മുടവൻമുകൾ വാർഡുകളിലെ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ച കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി.ആനന്ദ്, വട്ടിയൂർകാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽ കുമാർ, നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ എന്നിവരെയാൻ സസ്‌പെൻഡ് ചെയ്തത്. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് അറിയിച്ചത്.