ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
Sep 19, 2026, 11:54 IST
അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെ ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. വിദേശനിർമ്മിത മദ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
അറസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, റെയ്ഡ് നടക്കുമ്പോൾ ആന്റോ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമുള്ള പഴയ വാദങ്ങൾ തന്നെയാണ് പ്രതിഭാഗം കോടതിയിൽ വീണ്ടും ഉന്നയിച്ചത്.