തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് നിയമനം

 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അടുത്ത ഒരു വർഷത്തിനിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം.

ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലെ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് പ്രധാന യോഗ്യത. ഈ വിഭാഗത്തിൽ പി.ജിയുള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗങ്ങളിൽ പി.ജി നേടിയവരെയും പരിഗണിക്കും.

നിയമനത്തിനായുള്ള വാക്ക് ഇൻ അഭിമുഖം ഓഗസ്റ്റ് 24ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. താൽപര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജീവചരിത്രക്കുറിപ്പും സഹിതം ഹാജരാകണം.