ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടത്തിൽ പരുക്ക്
Aug 5, 2026, 12:34 IST
പത്തനംതിട്ട ഓമല്ലൂരിന് സമീപമുണ്ടായ വാഹനാപകടത്തിൽ ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരുക്കേറ്റു. എംഎൽഎ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് എംഎൽഎ ഉൾപ്പെടെ നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് വിവരം. എതിർദിശയിൽ നിന്നെത്തിയ കാർ അമിതവേഗത്തിൽ മീഡിയൻ മറികടന്ന് എംഎൽഎയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
കോന്നി സ്വദേശി സജികുമാർ ഓടിച്ച വാഹനമാണ് എംഎൽഎയുടെ കാറിൽ ഇടിച്ചത്. ഇയാളെ കല്ലിശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 281, 125 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു