അർജന്റീന-ഇംഗ്ലണ്ട് സെമി കാണുന്നതിനിടെ പവർകട്ട്; കെഎസ്ഇബി ഓഫീസ് അടിച്ചുതകർത്തു

 

അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം നടക്കുന്നതിനിടയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് അടിച്ചുതകർത്തതായി പരാതി. തൃശൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലാണ് ബുധനാഴ്ച രാത്രി അതിക്രമം നടന്നത്.സംഘമായി എത്തിയ യുവാക്കൾ ഓഫിസിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർത്തു. സംഭവത്തിനിടെ സബ് എൻജിനീയർമാർക്കും ലൈന്മാനും നേരെ കൈയേറ്റമുണ്ടായതായും പരാതിയുണ്ട്.ആക്രമണത്തിൽ പരുക്കേറ്റ താൽക്കാലിക ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.