ആറ്റിങ്ങലിൽ വാക്കുതർക്കം കൈയാങ്കളിയായി; വിദ്യാർഥിക്ക് വെട്ടേറ്റു, തലയ്ക്ക് ഗുരുതര പരിക്ക്
Sep 11, 2026, 18:47 IST
ആറ്റിങ്ങലിൽ ബസ് സ്റ്റോപ്പിലുണ്ടായ വാക്കുതർക്കത്തിനിടെ വിദ്യാർഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായി ഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായ വിഘ്‌നേഷിനാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജിന് പുറത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ച് പ്രദേശവാസികളായ രണ്ടുപേരുമായി വിഘ്‌നേഷ് വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കൈയാങ്കളിയുണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് പ്രതികൾ വിഘ്‌നേഷിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.