മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്ന് ലത്തീൻ കത്തോലിക്ക സഭ
Jul 29, 2025, 13:57 IST
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഗൗരവത്തോടെ ഇടപെടണമെന്ന് ലത്തീൻ കത്തോലിക്ക സഭ ആവശ്യപ്പെട്ടു. ക്രൈസ്ത ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഭയം ജനിപ്പിക്കുന്നു.മതപരിവർത്തനക്കുറ്റം ചേർക്കപ്പെട്ടത് കേസ് ബലപ്പെടുത്താൻ വേണ്ടിയാണെന്നും ഈ തരത്തിലുള്ള കള്ളക്കേസുകൾ മതസഹിഷ്ണുതയ്ക്ക് ഭീഷണിയാണ്.ചത്തീസ്ഡഢ് മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും ലത്തീൻ കത്തോലിക്ക സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിരപരാധികളായ കന്യാസ്ത്രീകളെ മോചിപ്പിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം. 2014 മുതൽ 2024 വരെ ക്രൈസ്തവർക്ക് തിരെ നടന്നത് 4316 അക്രമങ്ങൾ. 2023 ൽ 733 ആയിരുന്നു എന്നാൽ അത് 2024 ൽ 834 ആയി വർധിച്ചുവെന്നും സഭ പറഞ്ഞു.