എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുല്‍ ഗാന്ധി

 

എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജീല്ലയില്‍ പ്രവേശിച്ചതിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ ഐ എ നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് വ്യത്യസ്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.

ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക്  ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു.പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇടത് സർക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്.എൻ്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്..കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി