യുവ നടി ഉൾപ്പെട്ട മർദന കേസ്; പരാതിക്കാരനായ ഡോക്ടർക്കെതിരെ പീഡനക്കേസ്
കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരെ പരാതി നൽകിയ ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരെ പീഡനക്കേസ്. യുവനടിയുടെ അടുത്ത ബന്ധുവാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. മദ്യം നല്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ ഫോണ് യുവതി പോലീസിന് കൈമാറിയതായാണ് വിവരം.
ഡോക്ടറെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ. ഈ കേസിൽ നടിയും നടനുമടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു എഫ്.ഐ.ആറിലെ വിവരം.
ഡോക്ടർക്കെതിരെയുള്ള യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പോലീസാണ് ഡോക്ടർക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, ഡോക്ടറെ മർദിച്ച സംഭവത്തിൽ താരങ്ങൾക്കെതിരെ കേസെടുത്തത് കടവന്ത്ര പോലീസാണ്.