നിയമസഭാ തെരഞ്ഞെടുപ്പ്: കെ. സുധാകരന് സീറ്റില്ല; ഔദ്യോഗികമായി അറിയിച്ച് കെപിസിസി
Mar 13, 2026, 13:58 IST
നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരന് ഔദ്യോഗികമായി വിവരമറിയിച്ചു.സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരനെ ആര് നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.
എംപിമാർ മത്സരിക്കേണ്ട എന്നാണ് തീരുമാനമെന്ന് സണ്ണി ജോസഫ് സുധാകരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്.അതേസമയം സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരം.വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താൻ സുധാകരന് നേതൃത്വം നിർദ്ദേശം നൽകി.