കൂത്തുപറമ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർത്തു

 

കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അക്രമികൾ ഓഫീസിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.