ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

 

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഹൈക്കോടതിയെ സമീപിക്കും.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് നടപടി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി അടുത്ത ദിവസങ്ങളിൽ ഹർജി സമർപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. വിഷയത്തിൽ തിരുവനന്തപുരം മ്യൂസിയം SHO, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. അസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.കേസിൽ ഗുഡാലോചന സമ്പന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സ്‌പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ വരും. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.