ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

 

മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ഉദ്യോഗസ്ഥർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി ഹർജിക്കാരൻ ആരോപിക്കുന്നു. നിലവിൽ കേസ് ഇതേ പൊലീസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും അന്വേഷണത്തിന്റെ നിലവിലെ അവസ്ഥയും മൂന്നാഴ്ചയ്ക്കകം കോടതിയെ അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം.അതേസമയം, കേസ് സിബിഐയ്ക്ക് കൈമാറേണ്ടതുണ്ടോ എന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയ ശേഷം കോടതിയെ അറിയിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.അന്വേഷണ പുരോഗതി റിപ്പോർട്ടും കേന്ദ്ര സർക്കാരിന്റെ നിലപാടും ലഭിച്ച ശേഷമാകും ഹർജിയിൽ കോടതി തുടർനടപടികൾ സ്വീകരിക്കുക.