ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പേർ റിമാൻഡിൽ

 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനോടകം എട്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും അക്രമത്തിന് നേതൃത്വം നൽകിയ പ്രധാനികളായ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതേസമയം,ശേഷിക്കുന്ന നാല് പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളെക്കുറിച്ചും ഉയർന്ന തലത്തിൽ പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടിയതായി റിപ്പോർട്ടുണ്ട്. കേന്ദ്ര സർക്കാരും ഗവർണറും സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. . മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടികൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു.