ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം;ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ
May 27, 2026, 18:02 IST
ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന ആക്രമണക്കേസിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ നേമം ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ വാഹനങ്ങൾ തകർക്കപ്പെടുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളായെന്ന് സംശയിക്കുന്ന ചിലരെ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. ആക്രമണത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.