പഞ്ചാബിലും ഇഡി സംഘത്തിന് നേരെ ആക്രമണം; ആംആദ്മി പാർട്ടി പ്രവർത്തകർ വാഹനങ്ങൾ തകർത്തു
Sep 24, 2026, 18:21 IST
പഞ്ചാബിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധവുമായി ആംആദ്മി പാർട്ടി പ്രവർത്തകർ രംഗത്തെത്തി. ഗ്രേറ്റർ മൊഹാലി ഏരിയ വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ മൊഹാലിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. നിലവിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. അക്രമികൾ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർക്കുന്നതിന്റെയും പോലീസ് ഉദ്യോഗസ്ഥർ അവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ, തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തി മടങ്ങുമ്പോൾ ഉണ്ടായ അക്രമസംഭവങ്ങൾക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ പഞ്ചാബിലും ഉടലെടുത്തിരിക്കുന്നത്.