ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതം: ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്ന് എംവി ഗോവിന്ദൻ

 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ  രൂക്ഷഭാഷയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു കോൺഗ്രസിന്റെ അറിവോടെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ന് സംസ്ഥാനവ്യാപകമായി  പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വനിതാ മന്ത്രിക്കെതിരായ ഇത്തരത്തിലുള്ള പ്രതിഷേധം കേരള ചരിത്രത്തിൽ ആദ്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.