അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ

 

പാലക്കാട് അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രോവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പശ്ചിമ ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പാലക്കാട്ടുനിന്നും പ്രതിയെ പിടികൂടിയത്.

യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് താനാണെന്ന് പ്രോവത് ദാസ് പൊലീസിനോട് സമ്മതിച്ചു.. കൊല്ലപ്പെട്ട യുവതിയും കുഞ്ഞും തന്റെ ഭാര്യയും മകളുമല്ലെന്നും പ്രതി മൊഴി നൽകി. ഇരുവരുമായി രണ്ട് മാസത്തെ പരിചയം മാത്രമാണുണ്ടായിരുന്നതെന്നും പൊലീസിനോട് വെളിപ്പെടുത്തി. അതെ സമയം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പശ്ചിമബംഗാൾ സ്വദേശികളായ പ്രണിത (25), ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

അട്ടപ്പാടിയില്‍ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ച യുവതിയെയും കുഞ്ഞിനെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.