കണ്ണൂരിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ പ്രതി പൊലീസ് വാഹനവും ആശുപത്രി ക്യാബിനും തകർത്തു
Jan 23, 2026, 15:41 IST
കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവമാണ് അറസ്റ്റിലായത്. വളപട്ടണം പൊലീസാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്റെ ചില്ലും തകർത്തു. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറുടെ ക്യാബിൻ തകർത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.