പാലക്കാട്ട് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം; മൂന്ന് ഇടങ്ങളിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി

 

പാലക്കാട് ഒറ്റപ്പാലം-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച നിലയിൽ മൂന്ന് ഇടങ്ങളിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി ഷുക് ലാൽ മറിയയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം. മാന്നനൂർ, കാരക്കാട് എ ക്യാബിൻ പരിസരം എന്നിവിടങ്ങളിലും മറ്റൊരു സ്ഥലത്തുമാണ് വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് ആർപിഎഫ് കണ്ടെടുത്തത്. സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്.