ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമം; ആലുവയിൽ യുവാവിന് ദാരുണാന്ത്യം
Oct 20, 2026, 13:51 IST
ആലുവയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ട്രെയിനിന് ആലുവ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നില്ല. വേഗം കുറച്ചപ്പോൾ ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അൽത്താഫ് അപകടത്തിൽപ്പെട്ടത്. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ് പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.