നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു

 
ദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.താവയ്ക്കൽ ആറ്റിലെ പടിക്കെട്ടിൽ കൂടി നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് ആറ്റിൽ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീണു. കൂടെയുള്ളവർ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉടൻ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്