അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല; വ്യാജ പ്രചരണമെന്ന് കെ കൃഷ്ണൻകുട്ടി

 

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല.വ്യാജ പ്രചരണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്‌ബുക്കില്‍ മലയാളത്തിലും, എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധർ നടത്തുന്നുണ്ട്.

അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുകയെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.