കണ്ണൂരിൽ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കിൽവീണ് ടാങ്കിൽ വീണ് കുഞ്ഞ് മരിച്ചു
Jan 22, 2026, 15:50 IST
കണ്ണൂരിൽ ബയോഗ്ലാസ് പ്ലാന്റിന്റെ ടാങ്കിൽവീണ് രണ്ടുവയസ്സുകാരി മരിച്ചു. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം ഉണ്ടായത്.ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ അസ്മികയാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ബയോഗ്യാസ് പ്ലാന്റിന്റെ ടാങ്കിൽ വീഴുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്