തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയക്ക് വൈകിയെന്ന് പരാതി
Sep 17, 2026, 18:21 IST
തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശിനി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും ബിജേഷ് പറഞ്ഞു.എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കി. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ടുണ്ടായ പ്ലാസന്റൽ അബ്രപ്ഷൻ എന്ന അവസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ഡോക്ടറുടെ വിശദീകരണം.