മോശം കാലാവസ്ഥ; തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി

 

മോശം കാലാവസ്ഥയെ തുടർന്ന് സി. ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്താനായിരുന്നു തീരുമാനം. എന്നാൽ, കോയമ്പത്തൂരിൽ ശക്തമായ മഴ തുടരുന്നതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങും.

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തുന്ന വിജയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയിരുന്നത്. രണ്ട് വർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയുടെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്തെത്തിയപ്പോഴും വൻ ആരാധകക്കൂട്ടമാണ് സ്വീകരിക്കാനായി തടിച്ചുകൂടിയത്.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ വിജയ്യെ കാണാൻ വലിയ ജനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.