ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദേശം. മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് ജി. ഗിരീഷ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ വ്യക്തത തേടുന്നതാണ് കോടതിയുടെ നടപടി.