മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികൾക്ക് കട്ടിലും മെത്തയും ഉറപ്പാക്കണം; സർക്കുലർ പുറത്തിറക്കി സർക്കാർ
Jul 7, 2026, 13:00 IST
മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തുന്ന രോഗികൾക്ക് കട്ടിലും മെത്തയും നിർബന്ധമായും ഉറപ്പാക്കാൻ സർക്കാർ നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ ആരോഗ്യ വകുപ്പ് പുറത്തിറക്കി. കട്ടിലും മെത്തയും രോഗികളുടെ അവകാശമാണെന്നും നിർദേശം 100 ദിവസത്തിനകം നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം, രോഗികളുടെ സ്രവ സാമ്പിളുകൾ വാർഡിൽ നിന്ന് തന്നെ ശേഖരിക്കണം, ഒരോ രോഗങ്ങൾക്ക് ഡോക്റ്ററുടെ കുറിപ്പ് കാണിച്ച് 6 മാസം വരെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങാം, ഒരു മാസത്തേക്കുള്ള മരുന്നുകൾ ഒറ്റത്തവണയായി വാങ്ങാനുള്ള സൗകര്യവും ഒരുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.