കാവിക്കൊടിയേന്തിയ ഭാരതാംബ : ഗവർണറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി
Jun 25, 2025, 17:05 IST
സർക്കാർ പരിപാടികളിൽ ആർഎസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണർ രാജേന്ദ്ര അർലേകറെ എതിർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിക്കും. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിന്റെ തീരുമാനം.