വണ്ടൂരിൽ പുലർച്ചെ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
Sep 6, 2026, 10:14 IST
മലപ്പുറം വണ്ടൂർ സംസ്ഥാനപാതയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഉപ്പട ഉദിരംകുളം മങ്ങാട്ടുതൊടിക സ്വദേശി പ്രജീഷ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വണ്ടൂരിനും ചെറുകോടിനും ഇടയിലെ താടി വളവിലായിരുന്നു അപകടം. ഗുരുവായൂരിലെ ബാറിലെ ജീവനക്കാരനായ പ്രജീഷ് ജോലി കഴിഞ്ഞ് ബൈക്കിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.