കോട്ടയത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു; നവവരന് ദാരുണാന്ത്യം, വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്
Jan 30, 2025, 07:36 IST
വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം. കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണാണ് മരിച്ചത്. ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ എംസി റോഡിൽ കളിക്കാവിലാണ് അപകടമുണ്ടായത്. ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ചികിത്സയിലാണ്.