തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പി തെറിച്ചുവീണ് ബൈക്ക് യാത്രികൻ മരിച്ചു

 

തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് പുറത്തേക്ക് തെറിച്ച കമ്പികൾ പിന്നാലെ വന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി. തിരുവഞ്ചൂർ സ്വദേശിനി ദീപയ്ക്കാണ് (50) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ ഓടിച്ചുപോയി. എറണാകുളം കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു.