ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ 19 ഓളം ക്രമിനൽ കേസുകൾ

 

തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ വധശ്രമം ഉൾപ്പെടെ 19 ക്രിമിനൽ കേസുകൾ .വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലാണ് വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള കേസുകളുള്ളത്.

കഴിഞ്ഞമാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ഈ കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഏഴാം തീയതി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥനായ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ.യ്ക്കു മുന്നിൽ കീഴടങ്ങേണ്ടതായിരുന്നു. എന്നാൽ, സുഗതൻ പോലീസിനുമുന്നിൽ ഹാജരായില്ല. ഇതേത്തുടർന്നാണ് വട്ടിയൂർക്കാവ് പോലീസ് സുഗതനെ വീടുവളഞ്ഞ് കസ്റ്റയിലെടുത്തത്.