അതിർത്തി തർക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂര മർദനം
Nov 13, 2025, 15:40 IST
തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു .ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തിലായിരുന്നു മർദനം.
ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തിന് സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു ഉഷ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ഇപ്പോൾ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്.