ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

 

തൃശൂർ കുന്നംകുളം മേഖലയിലെ ഉത്സവങ്ങളിലെ പ്രധാന ആകർഷണമായിരുന്ന 'പല്ലാട്ട് ബ്രഹ്മദത്തൻ' എന്ന കൊമ്പൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. കോട്ടയം ഈരാറ്റുപേട്ട മേലമ്പാറയിലെ വീട്ടുമുറ്റത്ത് തളച്ചിരുന്ന ആനയ്ക്ക് ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് മിന്നലേറ്റത്. 40 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ആന ലക്ഷണമൊത്ത കൊമ്പനായിരുന്നു.

കഴിഞ്ഞവർഷം കുന്നംകുളത്തെ പ്രധാന പൂരങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന ബ്രഹ്മദത്തൻ മുൻപ് പുതുപ്പള്ളി ആന തറവാട്ടിലെ അംഗമായിരുന്നു. അവിടെനിന്നുമാണ് പല്ലാട്ട് കുടുംബം ആനയെ സ്വന്തമാക്കിയത്. പ്രിയപ്പെട്ട കൊമ്പന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ആനപ്രേമികൾ.