കൈക്കൂലിക്ക്; 2025ൽ 76 പേർ പിടിയിൽ, 201 അഴിമതിക്കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തു
Jan 1, 2026, 20:25 IST
2025ൽ 76 പേരെയാണ് കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടുന്നു. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ ഏറ്റവും കൂടുതൽ പിടിയിലായത്. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുള്ളത്. ഏറ്റവും കുറവ് കേസ രേഖപ്പെടുത്തിയത് തദ്ദേശം- പൊലീസ് വകുപ്പിലാണ്. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്. 201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.