വർക്കലയിൽ നവവധു ജീവനൊടുക്കി

 

തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ സ്വദേശിനി നാസിയ (19) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിച്ചു.

രണ്ട് മാസം മുൻപായിരുന്നു നാസിയയുടെ വിവാഹം.വിവാഹം കഴിഞ്ഞ് 13-ാം ദിവസം ഭർത്താവ് അൻസർ ഗൾഭിലേക്ക് മടങ്ങിപ്പോയിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.